മൂവാറ്റുപുഴ: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പുഴയോരം സംരക്ഷിക്കുന്നതിനുള്ള യജ്ഞത്തിന് തുടക്കമാകും. ഇരുകൈദൂരത്ത് സംരക്ഷിക്കും ഞാനെൻ പുഴയോരം എന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുക്കും. ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴയാറിന്റെ തീരത്ത് നടക്കുന്ന ചടങ്ങ് നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്യും.