ആലുവ: എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം വെളിയത്ത് ബിൽഡിംഗിലെ വിപണി സൂപ്പർ മാർക്കറ്റ് ഇന്ന് രാവിലെ പത്തിന് കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്യും. രാജമ്മ കുമാരൻ ഭദ്രദീപം തെളിക്കും. ഗ്രാമപഞ്ചായത്ത് അംഗം സാഹിദ അബ്ദുൾ സലാം നഗരസഭ കൗൺസിലർ ജെയിസൺ പീറ്ററിന് നൽകി ആദ്യ വിൽപ്പന നിർവഹിക്കും. പഞ്ചായത്ത് അംഗങ്ങളായ ഹിത ജയകുമാർ, സിമി അഷറഫ്, റസീന നജീബ്, വി.കെ. മുഹമ്മദ്, സി.ഡി. സലീലൻ, വിനു ജോസ് എന്നിവർ സംസാരിക്കും.