കുറുപ്പംപടി: വേങ്ങൂർ പഞ്ചായത്തുതല അങ്കണവാടി പ്രവേശനോത്സവം മുനിപ്പാറ നാലാം വാർഡിലെ 88ാം നമ്പർ പാണിയേലി അങ്കണവാടിയിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. അങ്കണവാടി ടീച്ചർ വി.ജെ.സാലി, പഞ്ചായത്ത് അംഗങ്ങളായ കെ.എസ്.ശശികല, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.എസ്.രമ്യ, വെൽഫെയർ കമ്മിറ്റി അംഗം ജയ്മോൻ ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. പഠനോപകരണ വിതരണവും നടത്തി.