ആലുവ: നഗരസഭയുടെ ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് 'ആലുവാപ്പുഴ പിന്നെയും ഒഴുകി' എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ ജേതാക്കളെ തിരഞ്ഞെടുത്തു. ഹെലിക്യാം വിഭാഗത്തിൽ ബോബ് ഡിലൻ റെനിൽ (കൊച്ചി), സ്റ്റിൽ കാമറ വിഭാഗത്തിൽ ഫ്രാൻസീസ് ചെമ്പരത്തി (വടക്കാഞ്ചേരി) എന്നിവർ ഒന്നാം സ്ഥാനം നേടി. സ്റ്റിൽ കാമറ ബെന്നി തുതിയൂർ (കാക്കനാട്) രണ്ടാം സ്ഥാനം സ്വന്തമാക്കി. മോഹനൻ കിഴക്കുംപുറത്ത് (കൊടുങ്ങല്ലൂർ), അമ്പിളി പ്രവദ (എറണാകുളം) എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി. ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ സമ്മാനങ്ങൾ നൽകുമെന്ന് ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു.