ആലങ്ങാട് : കരുമാല്ലൂർ പഞ്ചായത്ത് മാഞ്ഞാലി മാട്ടുപുറം അങ്കണവാടി പ്രവേശനോത്സവം വാർഡ് അംഗവും മാഞ്ഞാലി സഹകരണ ബാങ്ക് പ്രസിഡന്റുമായ എ.എം. അലി ഉദ്ഘാടനം ചെയ്തു.മോണിറ്ററിംഗ് കമ്മിറ്റി കൺവീനർ സാന്റല ശിവൻ അദ്ധ്യക്ഷയായി. മുൻ പഞ്ചായത്ത് അംഗം

എ.ബി. അബ്ദുൾഖാദർ, ബാങ്ക് ഡയറക്ടർമാരായ

കെ.എ. അബ്ദുൾ ഗഫൂർ, ടി.കെ. അശോകൻ,

കെ.ഒ. ജോസഫ്,എ.എം. അബ്ദുൾ ഫത്താഹ്, വി.എം. അബ്ദുൾ കലാം, എ.വി. സ്മിത, വാസന്തി ബാബു തുടങ്ങിയവർ പ്രസംഗിച്ചു.