t

തൃപ്പൂണിത്തുറ: നിർമ്മാണത്തിലുള്ള അന്ധകാരത്തോട് പാലത്തിൽ നിന്ന് വീണ് യുവാവ് മരിച്ചസംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പി.ഡബ്ള്യു.ഡി ഓഫീസിൽ കുത്തിയിരുപ്പ് സമരം നടത്തി.

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ രാജു പി.നായരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയ ശേഷമേ നിർമ്മാണം പുനരാരംഭിക്കൂ എന്ന് രേഖാമൂലം അധികൃതർ ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. തൃപ്പൂണിത്തുറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വിനോദ്, തൃപ്പൂണിത്തുറ നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.വി.സാജു, തൃപ്പൂണിത്തുറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.സി.പോൾ, കൗൺസിലർമാരായ പി.ബി.സതീശൻ, ഡി.അർജുനൻ, ടി.കെ.ജയകുമാർ, കെ.ബി.വേണുഗോപാൽ, ടി.ആർ.ശശികുമാർ, പി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.