കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത്തല അങ്കണവാടി പ്രവേശനോത്സവം 10-ാം വാർഡിലെ പണിക്കരമ്പലം 138 ാം നമ്പർ അങ്കണവാടിയിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മിനി നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ദീപ ജോയ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, സ്മിത അനിൽകുമാർ, രാജിബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബീന ഗോപിനാഥ്, ടിൻസി ബാബു, മിനി ജോയ്, അംഗൻവാടി ടീച്ചർ ഷീല വാസുദേവൻ, എ.ഡി.എസ് സെക്രട്ടറി ശ്രീലത രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.