 ഉദ്ഘാടനം സിനിമാതാരം മമ്മൂട്ടി

കൊച്ചി: സംസ്ഥാന കൃഷിവകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി 1 കോടി ഫലവൃക്ഷത്തൈ വിതരണംകൂടി ഉൾക്കൊള്ളിച്ച് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക് ഒരു തൈനടാം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി പി. പ്രസാദും 'ഞങ്ങളും കൃഷിയിലേക്ക് ഒരു തൈ നടാം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടൻ മമ്മൂട്ടിയും നിർവഹിക്കും. ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ വർഗീസ് മഞ്ഞിലാസ് തലക്കോടിന്റെ കൃഷിയിടത്തിൽ നടക്കുന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി.നായർ, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീലപോൾ, മുളന്തുരുത്തി കൃഷി അസിസ്റ്റൻ് ഡയറക്ടർ പി. ഇന്ദു നായർ തുടങ്ങിയവർ പങ്കെടുക്കും.