കുറുപ്പംപടി: പട്ടിക ജാതി വികസന വകുപ്പിന്റെയും പെരുമ്പാവൂർ നഗരസഭയുടെയും കീഴിൽ കടുവാളിലുള്ള പെൺകുട്ടികളുടെ പ്രീ- മെട്രിക് ഹോസ്റ്റലിലെ അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുക്കാൻ അദ്ധ്യാപികമാരുടെ ആവശ്യമുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക്, സയൻസ് (നാച്ചുറൽ, ഫിസിക്കൽ ), ഇംഗ്ലീഷ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദവും ബി.എഡും ഉള്ളവർക്കും യു.പി വിഭാഗത്തിൽ ബിരുദവും ബി. എഡ്, ടി. ടി. സി ഉള്ളവർക്കും അപേക്ഷിക്കാം.
താത്പര്യമുള്ളവർ 13ന് വൈകിട്ട് അഞ്ചിന് മുൻപായി കൂവപ്പടി ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം.
ഫോൺ : 9895057834, 8547630088.