പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് 18-ാം വാർഡ് 58-ാം നമ്പർ അങ്കണവാടിയിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.എസ്. നിത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, എ.ഡി.എസ് പ്രസിഡന്റ് അനു ആന്റണി, അങ്കണവാടി വർക്കർ കെ.പി.സുജാത, ടെസ്സി ജോസ് എന്നിവർ പ്രസംഗിച്ചു.