ആലങ്ങാട്: മണ്ഡലത്തിലെ ഹൗസിംഗ് കോളനികളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടുള്ള നന്മഗ്രാമം പദ്ധതിയുടെ ഭാഗമായി കരുമാല്ലൂർ മാമ്പ്ര നാല് സെന്റ് കോളനി തോടിന്റെ നവീകരണം പ്രവർത്തനം ആരംഭിച്ചു.സിയാലിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നുള്ള 29 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

കോളനിനിവാസികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള സമഗ്ര വികസന പദ്ധതിയാണ് 'നന്മഗ്രാമം'.

വീടുകളുടെ നിലവാരം ഉയർത്തൽ, പൊതു ആരോഗ്യ,​ കായിക സേവനം മെച്ചപ്പെടുത്തൽ, തോടുകളുടെ പരിപാലനം തുടങ്ങിയവയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.