കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ വർഷകാല സമ്മേളനം 7,8,9 തീയതികളിലായി പി.ഒ.സിയിൽ നടക്കും. 7ന് രാവിലെ 10ന് മേജർ സുപ്പീരിയർമാരുടെയും കെ.സി.ബി.സിയുടെയും സംയുക്തയോഗം കെ.സി.ബി.സി പ്രസിഡന്റ് കർദിനാൾ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഡോ.സ്റ്റാൻലി മാതിരപ്പിള്ളി ക്ലാസ് നയിക്കും. ഉച്ചയ്ക്കുശേഷം കേരള സഭാനവീകരണ ഉദ്ഘാടനം. വൈകിട്ട് 6ന് കെ.സി.ബി.സി സമ്മേളനം ആരംഭിക്കും. 8,9 തീയതികളിൽ കേരളസഭയിലെ നവീകരണത്തെക്കുറിച്ചും സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളെയും കുറിച്ച് സമിതി ചർച്ചചെയ്യും.

കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാർ സമ്മേളനത്തിൽ പങ്കെടുക്കും.