
ഉദയംപേരൂർ: ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ അങ്കണവാടികളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. മധുര പഹാരങ്ങളും പുഷ്പങ്ങളും നൽകി നവാഗതരായ കുട്ടികളെ സ്വീകരിച്ചു. പഞ്ചായത്ത് അംഗം സുധ നാരായണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഠനോപകരണ വിതരണവും സർട്ടിഫിക്കറ്റുകളുടെ വിതരണവും നടന്നു.
അങ്കണവാടി അദ്ധ്യാപികമാരായ രേഷ്മ കെ.എസ്., ഷീബ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വെൽഫയർ കമ്മിറ്റി അംഗം ശ്രീജിത്ത് ഗോപി, എ.ഡി.എസ് ചെയർപേഴ്സൺ ഷൈനി മധു, ദിവ്യ മോഹൻ, ആശാവർക്കർമാരായ അജിത, കൃഷ്ണകുമാരി, സജിത പവിത്രൻ, അങ്കണവാടി ഹെൽപ്പർമാരായ അൽഫോൻസ്, രജനി തുടങ്ങിയവർ പങ്കെടുത്തു.