
 സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
കൊച്ചി: വ്യവസായ പാർക്കുകൾ ഗ്രീൻസോൺ ആക്കുന്നതിന്റെ ഭാഗമായി വൃക്ഷത്തൈ നടീൽ സംസ്ഥാനതല ഉദ്ഘാടനം എടയാർ വ്യവസായ വികസന മേഖലയിൽ ഇന്ന് രാവിലെ 9.30ന് മന്ത്രി പി.രാജീവ് നിർവഹിക്കും. വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കളക്ടർ ജാഫർ മാലിക്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, അഡിഷണൽ ഡയറക്ടർ കെ.സുധീർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ.നജീബ്, മാനേജർ ആർ.രമ, സംസ്ഥാന ചെറുകിട വ്യവസായ സംഘം പ്രസിഡന്റ് പി.ജെ.ജോസ്, എടയാർ മേഖല പ്രസിഡന്റ് സോജൻ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.