കോതമംഗലം: കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴിലെ പരീക്ഷാ കേന്ദ്രങ്ങളിൽ ഫെബ്രുവരിയിൽ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെയും മുൻ വർഷത്തെ വെരിഫിക്കേഷൻ നടത്താൻ സാധിക്കാത്തവരുടെയും സർട്ടിഫിക്കറ്റ് പരിശോധന തിങ്കളാഴ്ച മുതൽ പത്താം തിയതി വരെ (രാവിലെ 10.30 മുതൽ വൈകിട്ട് 4)​ കോതമംഗലം ജില്ലാ വിദ്യഭ്യാസ ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾ എസ്.എസ്.എൽ.സി മുതലുള്ള മുഴുവൻ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്,​ കെ-ടെറ്റ് ഹാൾടിക്കറ്റ്,​ റിസൾട്ട് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അസ്സൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. മാർക്ക് ഇളവുകളോടെ പരീക്ഷ ജയിച്ച ഉദ്യോഗാർത്ഥികൾ അത് തെളിയിക്കുന്ന രേഖകളും വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് 0485-2862786, 9400988228 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.