മൂവാറ്റുപുഴ: മൂവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിൽ 2022 മേയിൽ നടന്ന കെ- ടെറ്റ് പരീക്ഷയിൽ ജയിച്ചവരുടെ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റകളുടെ പരിശോധന ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. കാറ്രഗറി ഒന്ന് 6,7 തിയതികളിലും കാറ്റഗറി രണ്ട് 8,9,10,13 തിയതികളിലും കാറ്റഗറി മൂന്ന് 14,15,16 തിയതികളിലും കാറ്റഗറി നാല് 17,18 തിയതികളിലും നടക്കും. ഉദ്യോഗാർത്ഥികൾ എസ്.എസ്,എൽ.സി മുതലുള്ള സർട്ടിഫിക്കറ്റുകൾ,​ മാർക്ക് ലിസ്റ്റുകൾ,​ കെ-ടെറ്റ് ഹാൾടിക്കറ്റ്,​ റിസൽട്ട് എന്നിവയുടെ സ്വയം സാക്ഷിപ്പെടുത്തിയ പകർപ്പും അസ്സൽ സർട്ടിഫിക്കറ്റും പരിശോധനയ്ക്ക് ഹാരാക്കണമെന്ന് മൂവാറ്റുപുഴ ഡി.ഇ.ഒ ആർ. വിജയ അറിയിച്ചു.