dhruvochin

പറവൂർ: ഹൈദരാബാദിൽ നടന്ന 44-ാമത് നാഷണൽ ആം റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ 80 കിലോഗ്രാം വിഭാഗത്തിൽ കേരളത്തിന്റെ ധ്രുവോച്ചിൻ സ്വർണം നേടി. ഒക്ടോബറിൽ തുർക്കിയിലെ അങ്കാറയിൽ നടക്കുന്ന ഇന്റർനാഷണൽ ആം റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള യോഗ്യതയും നേടി. ഒരുകണ്ണിന് കാഴ്ചകുറവുള്ള ധ്രൂവോച്ചിൻ കബഡി, ഫുട്ബാൾ, പഞ്ചഗുസ്തി എന്നിവ അടക്കമുള്ള മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വിവിധസേനാ വിഭാഗങ്ങളിൽ ഫിസിക്കൽ ട്രെയിനിംഗ് നൽകി നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്ക് പ്രാപ്തമാക്കിയട്ടുണ്ട്. നാൽപ്പത്തിയൊമ്പതുകാരനായ ധ്രുവോച്ചിൻ കൈതാരം കൊഴങ്ങാപ്പിള്ളി വീട്ടിൽ ചെല്ലപ്പന്റെയും രാധാമണിയുടെയും മകനാണ്. നാഷണൽ ജൂഡോ താരം സീമയാണ് ഭാര്യ. മകൾ ഡിയാൻക, മകൻ തോംച്ചിക്ക് ഫുട്ബോൾ അണ്ടർ ടെൻ ഗോൾകീപ്പറാണ്.