കൊച്ചി: ജീവിൻ ടിവിയിലെ സീനിയർ കാമറമാന്മാരായിരുന്ന സോളമൻ ജേക്കബ്ബിനെയും കെ.എസ്.ദീപുവിനെയും അനുസ്മരിച്ചു. 'ഒരുമ"യുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം ആലപ്പി അഷറഫ് ഉദ്ഘാടനം ചെയ്തു. ആർ.ഹേമലത അദ്ധ്യക്ഷത വഹിച്ചു. 1,25,000 രൂപയുടെ ചെക്ക് ദീപുവിന്റെ കുടുംബാംഗങ്ങൾക്ക് കൈമാറി. സനൽ പോറ്റി, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജിപ്‌സൺ സിക്കേര, എം.ആർ.ഹരികുമാർ, സൂഫി മുഹമ്മദ്, ബി.ജെ.പ്രദീപ്, രാകേഷ് സോമൻ, സിദ്ദിഖ് ബാവ തുടങ്ങിയവർ സംസാരിച്ചു.