p-rajeev
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനഹജ്ജ് തീർത്ഥാടനത്തിനു പുറപ്പെടുന്നവർക്കുള്ള യാത്രഅയപ്പ് സംഗമം നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിന് പുറപ്പെടുന്നവർക്കുള്ള യാത്രഅയപ്പ് സംഗമം നെടുമ്പാശേരി ഹജ്ജ്ക്യാമ്പിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുള്ളക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാർത്ഥനയും നടത്തി.

പി.പി. മുഹമ്മദ് ഫൈസൽ എം.പി, ഹജ്ജ് കമ്മിറ്റി അംഗം പി.ടി.എ റഹീം എം.എൽ.എ, അൻവർ സാദത്ത് എം.എൽ.എ, കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാൻ മഫൂജ കാത്തൂൻ, ജില്ലാ കളക്ടർ ജാഫർ മാലിക്, വി.കെ. ഇബ്രാഹിംകുഞ്ഞ്, വി. സലീം, ഹജ്ജ് കമ്മിറ്റി അംഗം കടക്കൽ അബ്ദുൽ അസീസ് മൗലവി, ഡോ. ഹുസൈൻ മടവൂർ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, സിയാൽ എക്‌സിക്യുട്ടീവ് ഡയറക്ടർ എ.എം. ഷബീർ, സീനിയർ ഓപ്പറേഷൻ മാനേജർ ദിനേശ്കുമാർ, വി.എച്ച്. അലി ദാരിമി തുടങ്ങിയവർ സംസാരിച്ചു.
ഹജ്ജ് കമ്മിറ്റി അംഗവും ക്യാമ്പ് ജനറൽ കൺവീനറുമായി അഡ്വ. മൊയ്തീൻകുട്ടി സ്വാഗതവും അസി. ജനറൽ കൺവീനർ എം.എസ്. അനസ് ഹാജി നന്ദിയും പറഞ്ഞു.