കോതമംഗലം: കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കഴിഞ്ഞ യോഗത്തിലെ തീരുമാനങ്ങളിലെ നടപടി ചർച്ച ചെയ്തു. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ എം.എൽ.എ നിർദേശം നൽകി. വിദ്യാലയ പരിസരങ്ങളിൽ ലഹരി ഉപയോഗം തടയുന്നതിന് കർശന പരിശോധന നടത്തണമെന്ന് എക്സൈസ് വകുപ്പിനും സ്കൂൾ സമയങ്ങളിൽ ടിപ്പർ, ടോറസ് ലോറികളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനും അവധി ദിവസങ്ങളിൽ സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത് തടയുന്നതിനും മോട്ടോർ വാഹന വകുപ്പിന്റെ നടപടി വേണമെന്നും നിർദേശിച്ചു. കെ.എ. നൗഷാദ്, പി.എം.മജീദ്, ബിന്ദു ശശി,​ തഹസിൽദാർമാരായ റെയ്ച്ചൽ കെ. വർഗീസ്, കെ.എം. നാസർ തുടങ്ങിയവർ പങ്കെടുത്തു.