വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 8ാം വാർഡ് കൽപ്പക അങ്കണവാടിയിലെ പ്രവേശനോത്സവം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വി. ടി. സൂരജ് അദ്ധ്യക്ഷത വഹിച്ചു. തെർമ്മൽ സ്‌കാനറുകളുടേയും സാനിറ്റൈസറിന്റേയും വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ സി.വി. ഷീബ,ബേബി ശശി, സുവർണ്ണ രാമദാസ്,ബേബി നടേശൻ, മിനി ബാബു,പ്രേമലത എന്നിവർ സംസാരിച്ചു.