ഫോർട്ടുകൊച്ചി: പട്ടാപ്പകൽ യുവതിയെ പട്ടാളംഭാഗത്തെ വീട്ടിൽക്കയറി മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പള്ളുരുത്തി വളപ്പിൽവീട്ടിൽ അർഫാസാണ് അറസ്റ്റിലായത്. ഇയാൾ കവർച്ചാക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സി.ഐ വി.എസ്. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം തോപ്പുംപടി കഴുത്തുമുട്ട് ഭാഗത്തുനിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. റിമാൻഡ് ചെയ്തു.