കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം നശിപ്പിക്കുന്ന രീതിയിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തിയ യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷനെതിരെ അന്വേഷണം നടത്തി സ്ഥാനത്തുനിന്ന് ഒഴിച്ചുനിറുത്താൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് കെ.പി.സി.സി പ്രസിഡന്റിന് കത്ത് നൽകി.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടക്കുമ്പോഴും സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷവും ഡൊമിനിക് പ്രസന്റേഷൻ നടത്തിയ പ്രസ്താവനകളും അഭിപ്രായ പ്രകടനങ്ങളും പൊറുക്കാനാവാത്തതാണെന്നും അബ്ദുൾ മുത്തലിബ് പറഞ്ഞു.