പള്ളുരുത്തി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹിന്ദു ഐക്യവേദിയുടെ ഉപ സംഘടനയായ പ്രകൃതി സംരക്ഷണവേദിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കും. ഫോർട്ടുകൊച്ചി, പള്ളുരുത്തി, ചെല്ലാനം, കുമ്പളങ്ങി തുടങ്ങിയ മേഖലകളിൽ വൃക്ഷത്തൈകൾ നടും. പരിസ്ഥിതി പ്രവർത്തകരെ ആദരിക്കും. ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. പരിസ്ഥിതി പ്രവർത്തകൻ പി.ആർ.അജാമളൻ പള്ളുരുത്തി ശ്രീവെങ്കിടാചലപതി ക്ഷേത്രമൈതാനിയിൽ രാവിലെ 8ന് ഉദ്ഘാടനം ചെയ്യും.