മരട്: നഗരസഭയിലെ ഡിവിഷനുകളിൽ മാലിന്യനിർമ്മാർജ്ജനത്തിന്റെ ഭാഗമായി വീടുകളിൽ നിന്ന് പാസ്റ്റിക് മാലിന്യം ശേഖരണം നടത്തിവരുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്.ചന്ദ്രകലാധരൻ അദ്ധ്യക്ഷനായി.
വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, മിനി ഷാജി, കൗൺസിലർമാരായ സി.ആർ.ഷാനവാസ്, സി.വി.സന്തോഷ്, അനീഷ് ഉണ്ണി, പത്മപ്രിയ വിനോദ് , ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ്സൺ എന്നിവർ സംസാരിച്ചു. തുടർന്ന് ഹരിത കർമ്മസേനാംഗങ്ങൾക്കായി കെൽട്രോണും മരട് നഗരസഭയും സംയുക്തമായി നടത്തുന്ന വേസ്റ്റ് മാനേജ്മെന്റ് പ്രോഗ്രാമിന്റെ മുന്നോടിയായി വീടുകളിൽ നിന്ന് വേയ്സ്റ്റ് ശേഖരിക്കുന്നതിന്റെ വിശദ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിനായി സ്മാർട്ട് ഗാർബേജ് ആപ്പിന്റെ പരിശീലന ക്ലാസും നടത്തി.