മൂവാറ്റുപുഴ: ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതിനെത്തുടർന്ന് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് മതിൽ ഇടിച്ചുതകർത്തു. എറണാകുളത്തുനിന്ന് മൂവാറ്റുപുഴയ്ക്ക് വരികയായിരുന്ന മൂവാറ്റുപുഴ ഡിപ്പോയിലെ ബസാണ് വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ മതിലിലിടിച്ച് തകർത്തത്. ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ മതിൽ ഭാഗികമായി തകർന്നിട്ടുണ്ട്. പ്രദേശവാസികളും പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.