കൊച്ചി: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച ആലപ്പുഴ സ്വദേശി ലത്തീഫ് (40) അറസ്റ്റിലായി. വെള്ളിയാഴ്ച വൈകിട്ടാണ് ഇയാൾ പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിൽ പണയം വയ്ക്കാനെത്തിയത്. ആഭരണത്തിൽ സംശയം തോന്നിയ ജീവനക്കാർ പാലാരിവട്ടം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.