തൃപ്പൂണിത്തുറ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സി.പി.എം എരൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റി സെക്രട്ടറി പി. വാസുദേവൻ വൃക്ഷത്തൈ നട്ടു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.എ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം ബി.എസ്. നന്ദനൻ, ഒ.വി. സലിം എന്നിവർ സംസാരിച്ചു.