
കൊച്ചി: തൊഴിൽ വകുപ്പിന് കീഴിലെ കൊല്ലം ചവറയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ അഡ്വാൻസ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹൗസ് കീപ്പിംഗ് ജൂൺ 15ന് തുടങ്ങും. മൂന്ന് മാസമാണ് ദൈർഘ്യം. 6,700 രൂപയാണ് ഹോസ്റ്റൽ ഫീസുൾപ്പടെ. കുടുംബ വാർഷികവരുമാനം അഞ്ചുലക്ഷത്തിൽ താഴെ, സാമ്പത്തിക പിന്നാക്കം/പട്ടിക ജാതി / പട്ടിക വർഗ/ ഒ.ബി.സി, കൊവിഡ് കാലത്ത് ജോലി നഷ്ടമായവർ, വിധവ/വിവാഹമോചിതർ തുടങ്ങിയവർക്കാണ് ഈ ഫീസിളവ്. എട്ടാം ക്ലാസാണ് യോഗ്യത. ജൂൺ 10നു മുൻപ് admissions@iiic.ac.in എന്ന ഇമെയിലിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക് : 8078980000. www.iiic.ac.in