
കൊച്ചി: കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ ഇന്ന് കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 7.30ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങും. 10ന് പനമ്പിള്ളി നഗറിലെ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടി ഓഫീസിൽ മത്സ്യകയറ്റുമതിക്കാരുമായും 11ന് റബർ കൃഷിക്കാരും വ്യവസായികളുമായും ചർച്ച. തുടർന്ന് മത്സ്യതൊഴിലാളികളുമായി സംവാദം. 12.45ന് പാലാരിവട്ടം സ്പൈസസ് ബോർഡ് ആസ്ഥാനം സന്ദർശിക്കും. കർഷകരും വ്യവസായികളുമായി ചർച്ച. 2.30ന് കാക്കനാട് സെസിൽ പുതിയ ഐ.ടി മന്ദിരം ഉദ്ഘാടനം. വിവിധ യൂണിറ്റുകൾ സന്ദർശിക്കും. വ്യവസായികളുമായി സംഭാഷണം നടത്തും. 4.30ന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ എൻ.ഐ.സി.ഡി.സി യോഗത്തിൽ സംബന്ധിക്കും. തുടർന്ന് അരൂരിലേക്ക് പോകും.