krlcc

കൊച്ചി: കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ അൽമായ കമ്മിഷൻ നേതൃസമ്മേളനം ബിഷപ്പ് അലക്സ് വ‌‌ടക്കുംതല ഉദ്ഘാടനം ചെയ്തു.കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അദ്ധ്യക്ഷത വഹിച്ചു. ഷാജി ജോർജ്, ഫാ. തോമസ് തറയിൽ, ഫാ. ഷാജ്കുമാർ, പുഷ്പ ക്രിസ്റ്റി, തോമസ് പി ജെ എന്നിവർ പ്രസംഗിച്ചു. വർക്കേഴ്‌സ് ഇന്ത്യ ഫെഡറേഷൻ ദേശീയ പ്രസിഡന്റ് ജോയി ഗോതുരുത്ത്, സംവരണ സംരക്ഷണ മുന്നണിയുടെ ജനറൽ കൺവീനർ അഡ്വ ഷെറി ജെ. തോമസ്, നാളികേര വികസന കോർപ്പറേഷൻ ഡയറക്ടർ ബെന്നി പാപ്പച്ചൻ എന്നിവരെ ആദരിച്ചു.