t

തൃപ്പൂണിത്തുറ : ഉദയംപേരൂർ പഞ്ചായത്തിൽ 19-ാം വാർഡിൽ സൗജന്യ നോട്ടുബുക്ക് വിതരണം നടത്തി. വിജ്ഞാനോദയം സഭാഹാളിൽ നടന്ന സൗജന്യ നോട്ട് ബുക്ക് വിതരണം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം.കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. തുടർച്ചയായി 17-ാം വർഷമാണ് സൗജന്യ നോട്ടുബുക്കുകൾ വിതരണം നടത്തിയത്. ആശാ വർക്കർ അന്ന ഷൈനി സ്വാഗതവും സി.ഡി.എസ് അംഗം മിനി ഷാജു നന്ദിയും പറഞ്ഞു.