തൃപ്പൂണിത്തുറ : കേരള കർഷക സംഘം തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയിലെ 12 മേഖലാ, കമ്മിറ്റി യൂണിറ്റുകൾ മുൻകൈ എടുത്ത് ലോക പരിസ്ഥിതി ദിനത്തിൽ 5000 ഫല വൃക്ഷതൈകൾ നട്ടു. ഏരിയാ തല ഉദ്ഘാടനം സെക്രട്ടറി സി.കെ. റെജി മാവിൻതൈ നട്ടു നിർവഹിച്ചു. മേഖലാ പ്രസിഡന്റ്‌ വി.പി. ബിജു അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വി.ജി. സുധികുമാർ, ഏരിയാ കമ്മിറ്റി അംഗം രാകേഷ് പൈ, സി.പി.എം. ലോക്കൽ സെക്രട്ടറി ടി.കെ. സാഗർ, മേഖലാ സെക്രട്ടറി ടി.ജി. ബിജു, മേഖലാ ട്രഷറർ ബൈജു കെ. പണിക്കർ എന്നിവർ സംസാരിച്ചു.