
മൂവാറ്റുപുഴ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിലിന്റെ കീഴിലുള്ള 67 ലൈബ്രറികളിൽ വൃക്ഷത്തൈകൾ നട്ടും വൃക്ഷ തൈകൾ വിതരണം നടത്തിയും ലൈബ്രറിയും പരിസര പ്രദേശങ്ങൾ ശുചീകരിച്ചും പരിസ്ഥിതി ദിനാചരണം നടത്തി. മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണത്തിൽ വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന വൃക്ഷതൈ നട്ടു. കെ.എം.രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. പായിപ്ര എ.എം.ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ പരിസ്ഥിതി ദിന സന്ദേശം നൽകി . തുടർന്ന് വൃക്ഷതൈകൾ വിതരണം ചെയ്തു. , പേഴക്കാപ്പിള്ളി ആസാദ് ലൈബ്രറിയിൽ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റവും, ആട്ടായം പീപ്പിൾസ് ലൈബ്രറിയിൽ സെക്രട്ടറി അബ്ദുൾ സമദ് മുടവന വൃക്ഷതൈകൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് രാജു കാരിമറ്റം അദ്ധ്യക്ഷത വഹിച്ചു. , കദളിക്കാട് നാഷണൽ ലൈബ്രറിയിൽ പ്രസിഡന്റ് ജയ ജോർജ്ജും , പണ്ടപ്പിള്ളി നാഷണൽ ലൈബ്രറിയിൽ സെക്രട്ടറി വി.ഡി. വർഗീസും ,വാളകം പബ്ലിക് ലൈബ്രറിയിൽ പ്രസിഡന്റ് മാത്തുകുട്ടിയും, മേക്കടമ്പ് പബ്ലിക് ലൈബ്രറിയിൽ പ്രസിഡന്റ് ജയനും വൃക്ഷതൈ നട്ടു.
മൂവാറ്റുപുഴ മേഖല വനിതാ സാഹിതി, പുരോഗമന കലാസാഹിത്യസംഘം മൂവാറ്റുപുഴ നോർത്ത് യൂണിറ്റ്, വി .ആർ .എ പബ്ലിക് ലൈബ്രറി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നീ സംഘടനകൾ സംയുക്തമായി വാഴപ്പിള്ളി ജെ ബി സ്കൂളിൽ പൂന്തോട്ടം നിർമ്മിച്ചുനൽകി പരിസ്ഥിതി ദിനത്തിൽ വേറിട്ടപ്രവർത്തനം നടത്തി. വനിതാ സാഹിതി മൂവാറ്റുപുഴ മേഖല പ്രസിഡന്റ് പങ്കജാക്ഷി ടീച്ചർ വാഴപ്പള്ളി ജെ. ബി. സ്കൂൾ ഹെഡ്മിസ്ട്രസ് അല്ലി ടീച്ചർക്ക് പൂചെടിയുടെ തൈ നൽകി ഉദ്ഘാടനം പൂന്തോട്ട നിർമ്മാണം ഉദ്ഘാടനം ചെയ്തു. വി .ആർ .എ .പബ്ലിക് ലൈബ്രറി സെക്രട്ടറി ആർ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. വനിതാ സാഹിതി ജില്ലാ കമ്മിറ്റി അംഗം സിന്ധു ഉല്ലാസ് പരിസ്ഥിതി ദിന സന്ദേശം നൽകി.
സി. എൻ കുഞ്ഞുമോൾടീച്ചറുടെ നേതൃത്വത്തിൽ പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു.വാഴപ്പിള്ളി സ്കൂൾ വിദ്യാർത്ഥിയായ ഐഷ തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ പ്രകാശനം ചെയ്തു. അഡ്വ.റീത്താമ്മ മാത്യു, കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ പ്രേമലത പ്രഭാകരൻ , സുഷമാ ദേവി ടീച്ചർ, രാജം ടീച്ചർ, പുഷ്പ ഉണ്ണി, അംബിക രാജു, സീമ രാമൻകുട്ടി ലൈബ്രറി പ്രവർത്തകരായ, എം. എം.രാജപ്പൻ പിള്ള, പ്രേംകുമാർ, കെ .ആർ .വിജയകുമാർ,രവീന്ദ്രനാഥ്, പരിഷത്ത് മേഖലാ പ്രസിഡണ്ട് ശ്രീ ഉല്ലാസ ചാരുത, സ്കൂൾ അദ്ധ്യാപകരായ ഷംല ടീച്ചർ, അബിത ടീച്ചർ, എന്നിവർസംസാരിച്ചു. ഹെഡ്മിസ്ട്രസ് അല്ലി ടീച്ചർ നന്ദി പറഞ്ഞു.