പെരുമ്പാവൂർ:പാണിയേലിപോര് ഇക്കോ ടൂറിസം പോയിന്റിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നിർമ്മിച്ച വനിതാ സൗഹൃദ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ നിർവഹിച്ചു.
ഇതോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരളയുടേയും ആലുവ രക്ത ബാങ്കിന്റേയും ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പും നടത്തി. രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രവികുമാർ മീണ നിർവഹിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ടൂറിസം ഏരിയയിൽ വ്യക്ഷത്തൈകൾ നട്ടു. വനം സംരക്ഷണ സമിതി പ്രസിഡന്റ് എബിൻ വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോടനാട് റെയിഞ്ച് ഓഫീസർ ജിയോബേസിൽ പോൾ,വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആർ. നാരായണൻ നായർ, മുൻ അംഗം സരള ക്യഷ്ണൻകുട്ടി, വാർഡ് അംഗം ബേസിൽ കോര, സമിതി സെക്രട്ടറി സതീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വനിതാ സൗഹൃദ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ നിർവഹിക്കുന്നു