കുറുപ്പംപടി:ലോക പരിസ്ഥിതി ദിനത്തിൽ കുറുപ്പംപടി പബ്ളിക് ലൈബ്രറിയിൽ സംഘടപ്പിച്ച സൗജന്യ വ്യക്ഷത്തെ വിതരണം രായമംഗലം പഞ്ചായത്ത് അംഗം ഫെബിൽ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് അഡ്വ.എം.ജി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി അരുൺ പ്രശോഭ്, പി.ബി. ബിജു, ജയരാജ്,കെ.എസ്. രാധാകൃഷ്ണൻ,ബേസിൽ ജോർജ്, അശ്വാർത്ഥ് മോഹനൻ, ബേസിൽ എന്നിവർ പ്രസംഗിച്ചു.