കുറുപ്പംപടി: ലോക പരിസ്ഥിതി ദിനത്തിൽ ഡി.വൈ.എഫ്.ഐ കുരുപ്പപ്പാറ യൂണിറ്റിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. കുരുപ്പപ്പാറ യൂണിറ്റ് സെക്രട്ടറി നന്ദു സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം സ്മിത അനിൽകുമാർ, സി.പി.എം കുരുപ്പപ്പാറ ബ്രാഞ്ച് സെക്രട്ടറി പി.എം. രാജൻ, മേഖല ജോയിന്റ് സെക്രട്ടറി ടി.എൻ. അഭിലാഷ്, എൽസൺ എൽദോസ് എന്നിവർ പങ്കെടുത്തു.