ആലുവ: എ.ഐ.വൈ.എഫ് ആലുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ ഓർമ്മ മരം കാമ്പയിൻ സംഘടിപ്പിച്ചു. മുൻ എ.ഐ.വൈ.എഫ് - സി.പി.ഐ നേതാവ് ടി.എൻ. സോമന്റെ പേരിലാണ് വൃക്ഷത്തെ നട്ടത്. എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എ.എ. സഹദ് ഉദ്ഘാടനം ചെയ്തു. മൻസൂർ കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി അസ്ലഫ് പാറേക്കാടൻ, പ്രസിഡന്റ് ജെ.പി. അനൂപ്, സി.പി.ഐ ചെങ്ങമനാട് ലോക്കൽ സെക്രട്ടറി പി.എസ്. സുധീഷ്, എ.എസ്. സനൂപ്, എ.എസ്. അനൂപ്, ജയൻ, ഷിജി അനൂപ്, രാഗി ജയൻ, ബിന്ദു സുധീഷ് എന്നിവർ സംസാരിച്ചു.