കുറുപ്പംപടി: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് തൊടാപ്പറമ്പ് ജാലകം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് ബി. വിജയകുമാർ, സെക്രട്ടറി ജിജി ശെൽവരാജ്, കമ്മിറ്റി അംഗങ്ങളായ ബിനു രാജഗോപാൽ, രാജി ശ്രീകുമാർ, എം.വി.വേലപ്പൻ തുടങ്ങിയവർ സംസാരിച്ചു.