പായിപ്ര പായിപ്ര ഗവ. യു.പി. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടനം പഞ്ചായത്ത് അംഗം പി .എച്ച്.സക്കീർ ഹുസൈൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഇഷ്ട മരം ഫൗണ്ടേഷൻ സ്ഥാപകൻ ബാബു തട്ടാറുകുന്നേൽ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ക്ലബ്ബ് കോ-ഓർഡിനേറ്റർ കെ.എം. നൗഫൽ, പി.ടി.എ അംഗങ്ങളായ പി.എം.നവാസ്, എ.കെ. യൂസഫ് ,പി.ഇ. നൗഷാദ്, പ്രൊഫ. എ.എം. സാജിദ്, കെ.കെ. ജാഫർ എന്നിവർ സംസാരിച്ചു.