തൃപ്പൂണിത്തുറ: മാർക്കറ്റ് റോഡിൽ വേണ്ടത്ര സുരക്ഷ ഒരുക്കാതെ പാലം പണിയുക വഴി ഒരു ചെറുപ്പക്കാരൻ മരിച്ചതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് തൃപ്പൂണിത്തുറ രാജനഗരിയൂണിയൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ (ട്രുറ) ചെയർമാൻ വി.പി.പ്രസാദും കൺവീനർ വി.സി. ജയേന്ദ്രനും ആവശ്യപ്പെട്ടു.