അങ്കമാലി:സി.പി.എം ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും വൃക്ഷ തൈ നടുന്നതിന്റെ ഭാഗമായി അങ്കമാലി ഏരിയതല ഉദ്ഘാടനം നായത്തോട് സൗത്ത് ബ്രാഞ്ച് ഓഫീസായ എകെജി മന്ദിര അങ്കണത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എംപി പത്രോസ് വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ ഐ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു
അങ്കമാലി :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബി.ജെ.പി.അങ്കമാലി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങൂരി ൽ നടന്ന പരിപാടി ബി.ജെ.പി.അങ്കമാലി മണ്ഡലം പ്രസിഡൻ്റ് എൻ.മനോജ് ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ എ.വി.രഘു അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി തുറവൂരിൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം ജില്ല സെക്രട്ടറി ബിജു പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എസ്.സി മോർച്ച മണ്ഡലം പ്രസിഡൻ്റ് വി. ആർ പ്രിയദർശൻ അദ്ധ്യക്ഷനായി.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു തെളിനീർ അങ്കമാലി യുടെ ആഭിമുഖ്യത്തിൽ വിവിധ സ്ഥാപനങ്ങളിൽ വൃക്ഷ തൈ നട്ടു. ഉദ്ഘാടനം തെളിനീർ പ്രസിഡന്റ് ജെയ്സൺ പാനികുളങ്ങര അപ്പോളോ ആശുപത്രിയിൽ നിർവഹിച്ചു. ജോർജ് സ്റ്റീഫൻ ആദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ചാൾസ് ജെ.തയ്യിൽ,, അപ്പോളോ പ്രോപ്പർട്ടി അഡ്മിനിസ്ട്രേറ്റർ സുരേഷ് ബാബു, നിർമൽ ജ്യോതി കോളേജ് പ്രിൻസിപ്പൽ എം.പി വിൽസൺ, എന്നിവർ പങ്കെടുത്തു..
കറുകുറ്റിയിൽപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ പാലിശ്ശേരി ഗവൺമെന്റ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫലവൃക്ഷ തൈനട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി അദ്ധ്യക്ഷത വഹിച്ചു.
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വടക്കേ കിടങ്ങൂർ ശ്രീ നാരായണ ലൈബ്രറിയിൽ ഫലവൃക്ഷ തൈയും, പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.വി. ബൈജു അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് സൈജു ഗോപാലൻ ചടങ്ങ്ഉദ്ഘാടനം നിർവ്വിച്ചു.ഞാലൂക്കര നവോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം സെക്രട്ടറി പി.ബി.വിജേഷ് ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു തുറവൂർചരിത്ര ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബാധിച്ച് വൃക്ഷ തൈ നട്ടു. കർഷകനായ പാപ്പച്ചൻ പാറേക്കാട്ടിലും, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ. പി രാജനും ചേർന്നാണ് വൃക്ഷതൈകൾ നട്ടത് ' ലൈബ്രറി സെക്രട്ടറി വി.എൻ.വിശ്വഭരൻ നേതൃത്വം നൽകി.എൻ.സി.പി. പ്രവർത്തകർ നടത്തിയ ഫലവൃക്ഷ തൈ വിതരണം അങ്കമാലി ഗവ: താലുക്ക് ആശുപത്രിയിൽ മാവിൻതൈ നട്ടുകൊണ്ട് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ജോണി തോട്ടക്കര ഉദ്ഘാടനം ചെയ്തു. എൻ.സി.പി. മണ്ഡലം പ്രസിഡൻറ് ജോളി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.