തൃപ്പൂണിത്തുറ: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഫയർ ആൻഡ് റെസ്ക്യൂ തൃപ്പൂണിത്തുറ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനം കെ. ബാബു എം.എൽ.എ. നിർവ്വഹിച്ചു. ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ കെ.എൽ. വിനോദ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫയർഫോഴ്സ് റിട്ടേർഡ് ടെക്നിക്കൽ ഡയറക്ടർ ആർ. പ്രസാദ് നിർദ്ധരായ വിദ്യാർത്ഥികൾക്കുള്ള പുസ്തകവിതരണം നിർവ്വഹിച്ചു. സാമൂഹിക പ്രവർത്തകനായ പി.കെ. ഹരികുമാറിനെ ആദരിച്ചു. പോസ്റ്റ് വാർഡൻ സ്റ്റാർവിൻ എം. അഗസ്റ്റിൻ, കോ ഓർഡിനേറ്റർ ജെതീഷ്, ആർ.എൽ.വി സ്കൂൾ പ്രധാന അദ്ധ്യാപിക വൃന്ദ, നവീൻ, സി.എം. സൻജു തുടങ്ങിയവർ പ്രസംഗിച്ചു