കാലടി: മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയിൽ വയോജനങ്ങളുടെ സുകൃതം പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.തമ്പാൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എൻ.ഡി.ചന്ദ്രബോസ് അദ്ധ്യക്ഷനായി. പെലപ്പിള്ളി പാറു അയ്യപ്പൻ ഭദ്രദീപം തെളിയിച്ചു. ലക്ഷ്മി കോളേജ് പ്രിൻസിപ്പൽ ജോസ് മുഖ്യ പ്രഭാഷണം നടത്തി .ജില്ലാ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ, താലൂക്ക് സെക്രട്ടറി വി.കെ.ഷാജി, വാർഡ് അംഗം ആനി ജോസ്,ഹരി ചെറായി, സാലിമോൻ, ടി.എൽ.പ്രദീപ്, പി.വി.ലൈജു, ടി.സി. ബാനാർജി, പി.പി.സുരേന്ദ്രൻ, ഐ.കെ.ബിനു എന്നിവർ സംസാരിച്ചു.