
കുറുപ്പംപടി: എസ് എൻ.ഡി.പി യോഗം വനിതാ സംഘം കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ''പ്ലാവ് തണലും തരും പഴവും തരും "എന്ന ഗുരുദേവ സന്ദേശത്തിന്റെ പ്രചരണാർത്ഥം കുന്നത്തുനാട്
യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ യൂണിയൻ ഗുരുദേവ മണ്ഡപത്തിനു സമീപം പ്ലാവിൻ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് മോഹിനി വിജയൻ, സെക്രട്ടറി സജിനി അനിൽ വടയമ്പാടി, ട്രഷറർ ബിന്ദു സുരേഷ്, ശകുന്തള ഷാജി, ഉഷാ ബാലൻ എന്നിവർ നേതൃത്വം നൽകി.