കുറുപ്പംപടി: കുന്നത്തുനാട് താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെയും മുടക്കുഴ സർവീസ് സഹകരണ ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിലെ ഹരിതം സഹകരണ പദ്ധതിയുടെ മുടക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഉദ്ഘാടനം അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. നിർവഹിച്ചു. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ഒ. ദേവസ്സി, ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്, മനോജ് മുത്തേടൻ, റോഷ്നി എൽദോ, ജോസ്. എ.പോൾ, അസി. രജിസ്ട്രാർ കെ. ഹേമ, സി.പി.രമ, ബേബി തോപ്പിലാൻ, ശാന്ത നമ്പീശൻ, ചാക്കോ.പി .മാണി, സന്തോഷ് കുമാർ, സി.സി.രവി, പി.വി.തോമസ്, ഷാജി സരിഗ, കെ.ജെ. മാത്യു, വൽസ വേലായുധൻ, ഡോളി ബാബു, എൻ.പി.രാജീവ്, പി.ഒ. ബെന്നി, കെ.വി.സാജു , ഇ.വി.വിജയൻ, ദീപ ഗിരീഷ്, മേഴ്സി പോൾ, ഡോ. വിവേക്, അനാമിക, സോമി ബിജു എന്നിവർ സംസാരിച്ചു.