mannam-scb-

പറവൂർ: ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി മന്നം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ തത്തപ്പിള്ളി ജവഹർ ആർട്സ് ക്ലബ്ബിൽ വൃക്ഷത്തൈ നട്ടു. പറവൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.പി. അജിത് കുമാറും ബാങ്ക് പ്രസിഡന്റ് ടി.എ. ബഷീറും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.വി. സജീവ്, പി.കെ. ശേഖരൻ, സെക്രട്ടറി എം.എൻ. കുമുദ തുടങ്ങിയവർ പങ്കെടുത്തു.