തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ പരിസ്ഥിതി ദിനാചരണം നടത്തി. പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണോദ്ഘാടനം ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം സി.വി.സോമൻ നിർവ്വഹിച്ചു. ബാലവേദി പ്രസിഡന്റ് ആഡ് ലിൻ വർഗ്ഗീസ് തൈകളും വിത്തുകളും ഏറ്റുവാങ്ങി. ബാലവേദി അംഗങ്ങളായ പൂർണേന്ദു പി. കുമാർ, അജ്മൽ ഷാ, ദിയാ മേരി, സാരംഗ് കൃഷ്ണ, ദിൽന നവാസ് എന്നിവർ പരിസ്ഥിതിദിന സന്ദേശങ്ങൾ നൽകി. ഡോ.തോമസ് മാളിയേക്കൽ രചിച്ച 99 ഉണ്ണിക്കഥകൾ എന്ന പുസ്തകം കൊച്ചിയിലെ ലൈബ്രറികൾക്ക് കൈമാറി. ലൈബ്രറി പ്രസിഡന്റ് എം.ആർ.ശശി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സി.എസ്.ജോസഫ് സ്വാഗതവും വനിതാവേദി പ്രസിഡന്റ് കെ.ധർമ്മവതി നന്ദിയും പറഞ്ഞു.