മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയിൽ മീരാസ് ഡിജിറ്റിൽ പബ്ലിക് ലൈബ്രറിയുടെ വായനാമുറി കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാലാ പ്രവർത്തനം ആധുനികവത്കരണത്തിന്റെ പാതയിലൂടെ മുന്നേറേണ്ട കാലമാണിതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം ലൈബ്രറി രക്ഷാധികാരിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ ഡോ. പി.ബി.സലീം നിർവഹിച്ചു. പായിപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി, പി.ജി.ദാസ്, കെ.എം. ഹസ്സൻ മാസ്റ്റർ, പി.എ. അബ്ദുൽ സമദ്, സെമീർ പാറപ്പാട്ട്, നിയാസ് ബാവ, അനു പോൾ, മൂസ, പി.ബി. അനൂപ്, ബിനീഷ് കോട്ടമുറി, വി.ഷാഹുൽഹമീദ്, ഷെയ്ക്ക് മുഹിയുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.