പള്ളുരുത്തി:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുമ്പളങ്ങി ശാഖയുടെ ആഭിമുഖ്യത്തിൽ സെന്റ്. പീറ്റേഴ്സ് ഹൈസ്കൂളിന് സമീപം വൃക്ഷത്തൈകൾ നട്ടു. ഗ്രാമ പഞ്ചായത്ത് അംഗം റീത്ത പീറ്റർ ഉദ്ഘാടനംചെയ്തു . സെക്രട്ടറി ആന്റണി ഫെലാസ്കസ് നെടുംപറമ്പിൽ, വൈസ് പ്രസിഡന്റ് റീത്ത തോമസ്, ഫിലോ ഗ്രെയ്സ് ഡോമിനിക്, ഇ.വി. ജോൺ ജൂഡ്, അദ്ധ്യാപികയായ മിനി എന്നിവർ പ്രസംഗിച്ചു.